അവശ്യം ഉള്ള സാധനങ്ങൾ
1.ബ്രെഡ് പീസ് -2
2.മുട്ട -2
3.നെയ് ആവശ്യത്തിന്
4.ക്യാപ്സിക്കംഒരെണ്ണത്തിന്റെ പകുതി
5.ഉപ്പ് ആവശ്യത്തിന്
6.കുരുമുളകുപൊടി 1/2 ടീസ്പൂൺ
7.സവാള പകുതി
8.മുളകുപൊടി 1/2 ടീസ്പൂൺ
9.തക്കാളി 1
ഉണ്ടാക്കുന്ന വിധം
ഒരു പാൻ ചൂടാക്കുക അതിലേക്കു കുറച്ചു നെയ് ഒഴിക്കുക. ഇനി ബ്രെഡ് പീസ് അതിൽ ഇട്ടു ടോസ്സ്റ്റ് ചെയ്യുക. ഇനി രണ്ടു മുട്ടയും ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക അതിലേക്കു ചെറുതായി അരിഞ്ഞ കാപ്സിക്കം,സവാള, തക്കാളി, ആവശ്യത്തിന് ഉപ്പ്, 1/2ടീസ്പൂൺ കുരുമുളകുപൊടി, 1/2 മുളകുപൊടി ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു പാൻ എടുത്തു അതിലേക്കു കുറച്ചു നെയ്യ് ഒഴിക്കുക. ചൂടായി വരുമ്പോൾ അതിലേക്കു ഇ മിക്സ് ഒഴിക്കുക. അതിനുശേഷം ഒരു ബ്രെഡ് പീസ് അതിലേക്കു വക്കുക. അതിനു മുകളിലേക്കു വീണ്ടും മിക്‌സ് ഒഴിക്കുക. രണ്ടു സൈഡും നന്നായി ഫ്രൈ ചെയ്തെടുക്കുക. അപ്പൊ നമ്മുടെ ബ്രെഡ് ടോസ്സ്റ്റ് റെഡി.
0 Comments