വെളിച്ചെണ്ണയിലെ മായം കണ്ടെത്താൻ ഉള്ള എളുപ്പ വഴികൾ

നമ്മുടെ സംസ്ഥാനത്ത് ലഭിക്കുന്ന പാക്കറ്റ് വെളിച്ചെണ്ണകളിൽ നല്ലൊരു ശതമാനവും വെളിച്ചെണ്ണ അല്ല എന്നാണ് പരിശോധനാഫലങ്ങൾ പറയുന്നത്.ലിക്വിഡ് പാരഫിൻ,പാം കർണൽ ഓയിലും എന്നിവ പരിശോധനാ ഫലത്തിൽ കണ്ടെത്തുകയുണ്ടായി.പാക്ക് ചെയ്യാതെ കിട്ടുന്ന വെളിച്ചെണ്ണയുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. അതുകൊണ്ടുതന്നെ മായം ചേരാത്ത വെളിച്ചെണ്ണ കണ്ടെത്താൻ സാധാരണക്കാർക്ക് കഴിയില്ല.എന്നാൽ നമുക്ക് വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്താൽ വെളിച്ചെണ്ണയിലെ മായം കണ്ടെത്താൻ കഴിയും.

സാധാരണയായി 23 ഡിഗ്രിയിൽ താഴെ ചൂടിൽ വെളിച്ചെണ്ണ കട്ടയാവും.ചൂട് കൂടിയാൽ പെട്ടെന്ന് ഉരുകി എണ്ണ ആവുകയും ചെയ്യും.എന്നാൽ മായം ചേർന്നവ ഉരുകാൻ സമയമെടുക്കും. അതുപോലെ കുറച്ചു വെളിച്ചെണ്ണ എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക.വെളിച്ചെണ്ണ കട്ടിയായി ഒരു പ്രത്യേക പാളിയായി മാറിനിന്നാൽ അതിൽ മായം ഉണ്ടെന്ന് കണ്ടെത്താൻ കഴിയും.വെളിച്ചെണ്ണ കയ്യിൽ പുരട്ടുമ്പോൾ മെഴുകുപോലെ തോന്നിയാൽ അത് തീർച്ചയായും മായം കലർന്നതാണ്.

അതുപോലെ വെളിച്ചെണ്ണ ചൂടാകുമ്പോൾ പതഞ്ഞുപൊങ്ങുന്നുണ്ടെങ്കിൽ അതിൽ തീർച്ചയായും മായം കലർന്നതാണ്.അതുപോലെ എളുപ്പമായ ഒരു മാർഗമാണ് വെളിച്ചെണ്ണ രാത്രി പരന്ന പാത്രത്തിൽ നേരിയ തണുപ്പിൽ വയ്ക്കുക.ഇത് വേഗം കട്ടി ആവുകയോ കുറുകുകെയോ ചെയ്താൽ മായം ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയും. ഇതുപോലെ ലളിതമായ മാർഗങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ നമുക്ക് വെളിച്ചെണ്ണയിൽ മായം കണ്ടെത്താൻ കഴിയും.