രുചികരമായ സ്റ്റൈലൻ പൊട്ടറ്റോ കബാബ് തയ്യാറാക്കുന്ന വിധം
പൊട്ടറ്റോ കബാബ് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ. പൊട്ടറ്റോ നാലെണ്ണം, ബ്രഡ് പൗഡർ ഒരു കപ്പ്, മല്ലിപ്പൊടി ഒരു ചെറിയ സ്പൂൺ, ജീരകം പൊടിച്ചത് ഒരു ചെറിയ സ്പൂൺ, ഗരം മസാല ഒരു ചെറിയ സ്പൂൺ, എണ്ണ വറുക്കാൻ ആവശ്യത്തിന്, മൈദ അരക്കപ്പ്.
പൊട്ടറ്റോ കബാബ് തയ്യാറാക്കുന്ന വിധം. ആദ്യമായി പൊട്ടറ്റോ വേവിച്ച് ഉടച്ച് വെക്കുക. ഇതിലേക്ക്കാൽകപ്പ് ബ്രഡ് പൗഡർ, മല്ലിപ്പൊടി, ജീരകപ്പൊടി എന്നിവ മിക്സ് ചെയ്യുക. ഈ മിക്സ് ഒരു കബാബ്വിൻറെ ഷേപ്പിൽ എടുത്ത് മൈദയിലും പിന്നെ റൊട്ടിപ്പൊടിയിലും മുക്കി എണ്ണയിൽ വറുത്ത് കോരുക.എന്നിട്ട് ഒരു പ്ലേറ്റിൽ കബാബ് നിരത്തി മല്ലിയില വെച്ച് അലങ്കരിക്കാം.
കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ കൊടുക്കാൻ പറ്റിയ രുചിയേറിയ സ്നാക്ക്കളിൽ ഒന്നാണ് ഇത്. എളുപ്പത്തിൽ തയ്യാറാക്കാനും കഴിയും
0 Comments