പഴംകൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം
ചേരുവകൾ :
നേiന്ത്രപ്പഴം -2 വലുത്
തേങ്ങ ചിരവിയത് -1/2 മുറി
ഉപ്പ് -ഒരു നുള്ള്
പഞ്ചസാര - ആവശ്യത്തിന്
ഏലക്കാപ്പൊടി -1 നുള്ള്
അരിപൊടി -1/4 കപ്പ്
തയ്യാറാക്കുന്ന വിധം :
എടുത്തിരിക്കുന്ന പഴം പുഴുങ്ങി എടുക്കുക. എന്നിട്ട് അത് ഉടക്കുക. ഇതിലേക്ക് ചിരവിയ തേങ്ങയും പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി കുഴക്കുക. പഞ്ചസാരക് പകരം ശർക്കര പൊടിച്ചും ചേർക്കാം. ഇതിനെ നമ്മുക്ക് ആവശ്യമുള്ള ഷേപ്പിൽ ഉരുട്ടുക.
മറ്റൊരു ബൗളിൽ അരിപ്പൊടിയും ഉപ്പും ചേർത്ത് നല്ല കട്ടിയിൽ വെള്ളം ഒഴിച്ച് മിക്സ് തയ്യാറാക്കുക. ശേഷം പഴം എടുത്ത് മാവിൽ മുക്കി ചുടായ എണ്ണയിൽ വറുത്തു കോരുക. ഈസി സ്നാക്ക്സ് തയ്യാർ.
0 Comments