ഏത് ഇറച്ചി ആണെങ്കിലും കറി വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ...(അടുക്കള ടിപ്സ്)
രുചികരമായി തയ്യാറാക്കിയ ഇറച്ചി വിഭവങ്ങളുടെ രുചി ഒന്നു വേറെ തന്നെയാണ്...
ഏതുതരം ഇറച്ചി ആണെങ്കിലും 16 ~20 ശതമാനം വരെ മാംസ്യവും, 70~75 % ജലവും , 3~5 % കൊഴുപ്പും ബാക്കി വിറ്റാമിനുകൾ, മറ്റ് ധാതു ലവണങ്ങൾ എന്നിവ ഉണ്ടായിരിക്കും...
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു ഇറച്ചി പാകപ്പെടുത്തിയാൽ രുചിയുടെ കാര്യത്തിൽ ഒരു സംശയവും വേണ്ട...
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
- കോഴി , താറാവ് ഇവ മൂത്തതാണെങ്കിൽ തലേ ദിവസം കൊന്ന് ,വൃത്തിയാക്കി കെട്ടിത്തൂക്കിയാൽ ഇറച്ചിക്ക് നല്ല മയം കിട്ടും...വേകാൻ താമസമുണ്ടെങ്കിൽ ഇടയ്ക്ക് തിളച്ച വെള്ളം ഒഴിച്ച് വേവിക്കുക..
- കൊഴുപ്പ് കൂടിയ ഇറച്ചി ആണെങ്കിൽ വളരെ കുറച്ചു മാത്രം നെയ്യ്, എണ്ണ ഇവ ഉപയോഗിക്കാം..
- ഇറച്ചി പെട്ടെന്ന് വെന്ത് കിട്ടാനും ,മയം ലഭിക്കാനും മൂന്നൊ നാലൊ മണിക്കൂർ തൈര് പുരട്ടി വെച്ചാൽ മതി...
- ഇറച്ചി പാകാം ചെയ്യുന്ന മൂടുന്ന കുഴിയുള്ള തട്ടത്തിൽ തിളച്ച വെള്ളം ഒഴിച്ചാൽ ഇറച്ചി പെട്ടെന്ന് വേകും.. മാത്രമല്ലാ സേവിക്കുന്ന പാത്രത്തിൽ ഉള്ള വെള്ളം വേഗം വറ്റുകയുമില്ലാ.. ഇറച്ചിക്ക് വെള്ളം ആവശ്യമായ് വന്നാൽ ഇതേ ചൂടു വെള്ളം ഉപയോഗിക്കാം..
- പ്രഷർ കുക്കറിൽ വേവിക്കുന്ന ഇറച്ചിക്ക് സ്വാദ് കുറയും..എന്നാൽ അടുപ്പത്ത് വച്ച് ചാറ് പകുതി ആവുമ്പോൾ കുക്കറിലേക്ക് മാറ്റി വേവിച്ചെടുക്കുന്നതും നല്ലതാണ്.. പരമാവധി ഇറച്ചി വേഗം വേവിച്ചെടുക്കുക...
- മീനും ,ഇറച്ചിയും കൊണ്ട് തയ്യാറാക്കിയ കട്ട് ലെറ്റുകൾ ബാക്കി വന്നാൽ അത് പൊടിച്ച് പച്ചക്കറി തോരനിലൊ ,ഉലർത്തിലൊ ഇടുന്നത് വളരെ സ്വാദിഷ്ടമായിരിക്കു...
- കരൾ അധികസമയം വയ്ക്കാതെ കഴിവതും വേഗം പാകപ്പെടുത്തി എടുക്കുക..പാകം ചെയ്യുമ്പോൾ കരളിൽ ഉപ്പൊഴിച്ചാൽ കല്ലിച്ചു പോകും .. അവസാനം മാത്രം ഉപ്പ് ഒഴിക്കുക
0 Comments