മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം അടുക്കളക്കാര്യം !
അറബിക് ഭക്ഷണങ്ങളിൽ നിന്ന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് മയോണൈസ്. രണ്ട് രീതിയിൽ മയോണൈസ് നമുക്ക് ഉണ്ടാക്കാൻ പറ്റും. മുട്ടകൊണ്ടും ഫ്രഷ് ക്രീം കൊണ്ടും ഉണ്ടാക്കാവുന്നതാണ്. വളരെ അനായാസം നമുക്ക് തയ്യാറാക്കാവുന്ന ഒരു മിശ്രിതമാണ്. എങ്ങനാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ
മുട്ട :- 3 എണ്ണം
നാരങ്ങ :- 1 എണ്ണം
വെളുത്തുള്ളി :- 3 അല്ലി
ഓയിൽ :- ആവിശ്യത്തിന്
ഉപ്പ് :- ആവിശ്യത്തിന്
പഞ്ചസാര :- ഒരു നുള്ള്
തയ്യറാക്കുന്ന വിധം
Step 1:- മുട്ട പൊട്ടിച്ച് മഞ്ഞക്കരു മാറ്റുക. വെളുത്തുള്ളി ചെറുതായി അരിഞ്ഞു വെക്കുക. നാരങ്ങ പിഴിഞ്ഞ് ജ്യൂസ്‌ ആക്കിവെക്കുക്ക.
Step 2:- മുട്ടയുടെ വെള്ള മിക്സിയിൽ ഇട്ട് ചെറിയ സ്പീഡിൽ അടിച്ചെടുക്കുക. ശേഷം നാരങ്ങാനീരും വെളുത്തുള്ളിയും ഒരുനുള്ള് പഞ്ചസാരയും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക. എന്നിട്ട് കുക്കിംഗ്‌ ഓയിൽ ചേർത്ത് മിക്സിയുടെ വേഗത കൂട്ടി നന്നായി അടിച്ചെടുക്കുക .പതഞ്ഞ് കുറികിക്കഴിഞ്ഞാൽ നിർത്തുക

സ്വാദിഷ്ടമായ
മയോണൈസ് റെഡി
Note :- ആവശ്യമുള്ളവർക്ക് മല്ലിയിലയും ചേർക്കാവുന്നതാണ്. കുക്കിംഗ്‌ ഓയിൽ സൺഫ്ലവർ ആകുന്നതാണ് നല്ലത്. ഫ്രഷ് ക്രീം കൊണ്ട് ഉണ്ടാക്കുന്നതും ഈ രീതിയിൽ തന്നെയാണ്
ആർട്ടിക്കിൾ ഇഷ്ട്ടപ്പെട്ടാൽ
Like, share & follow