മാമ്പഴ മാല്‍പ്പുവ
ചേരുവകള്‍
മാമ്പഴം കഷണങ്ങളാക്കിയത്- 2 എണ്ണം
മാമ്പഴ പള്‍പ്പ്- ഒരു കപ്പ്
ഗോതമ്പ് പൊടി- 1 കപ്പ്
പുളിക്കാത്ത തൈര്- അരാ ടീസ്പൂണ്‍
തേന്‍- 2 ടേബിള്‍ സ്പൂണ്‍
നെയ്യ്- 1 ടീസ്പൂണ്‍
പിസ്ത- 8 എണ്ണം
തേങ്ങപ്പീര- 2 ടേബിള്‍ സ്പൂണ്‍
വെള്ളം- ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു ബൗളില്‍ ഗോതമ്പ് പൊടി, തൈര്, വെള്ളം എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഒരു രാത്രി പുളിക്കാന്‍ വയ്ക്കണം
- മാവ് പുളിച്ചതിന് ശേഷം ഇതിലേക്ക് മാമ്പഴ പള്‍പ്പ്, തേന്‍ എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
- ഒരു പാനെടുത്ത് ചൂടാക്കിയതിന് ശേഷം ഇതിലേക്ക് നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായി വരുമ്പോള്‍ ഒരു തവി മാവെടുത്ത് നെയ്യപ്പത്തിന്റെ വലിപ്പത്തില്‍ ചുടുക.
- ഒരു വശം മൊരിഞ്ഞ് കഴിയുമ്പോള്‍, അപ്പം തിരിച്ചിട്ട് മറുവശവും മൂപ്പിച്ച് എടുക്കുക
- ഇതിന് മുകളിലായി മാമ്പഴ കഷണം, തേങ്ങപ്പീര, തേന്‍, പിസ്ത എന്നിവ ഇടുക.
- ഇതിന് ശേഷം പാനില്‍ നിന്ന് മാറ്റി ഉപയോഗിക്കാം.
0 Comments