തനി നാടൻ കുട്ടനാടൻ കൊഞ്ച് അച്ചാർ ! അടുക്കള ക്കാര്യം

കുട്ടനാടൻ മത്സ്യ വിഭവങ്ങളിൽ വളരെ വിലയേറിയതും രുചികരമായ മത്സ്യമാണ് കൊഞ്ച്. 1000 മുതൽ 1500 രൂപവരെയാണ് കുട്ടനാട്ടിൽ ഫ്രഷ് കൊഞ്ചിന്റെ വില. വില കൂടുതലാണെങ്കിലും കൊഞ്ചിന് ആവശ്യക്കാർ ഏറെയാണ്. നമ്മുക്ക് കൊഞ്ച് കൊണ്ടുള്ള അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം..
ആവിശ്യമായ സാധനങ്ങൾ.
കൊഞ്ച് :-1കിലോ
പച്ചമുളക് :-6 എണ്ണം
ഇഞ്ചി :-1വലിയ കഷ്ണം
വെളുത്തുള്ളി :-2 എണ്ണം
കറിവേപ്പില :-2 എണ്ണം
കടുക് :-2 ടീസ്പൂൺ
ഉലുവാപ്പൊടി :-1 ടീസ്പൂൺ
മഞ്ഞൾപൊടി :-2 ടീസ്പൂൺ
മുളക്പൊടി :-2 ടീസ്പൂൺ
കാശ്മീരി മുളക്പൊടി:-2ടീസ്പൂൺ
വിന്നാഗിരി :-ആവിശ്യത്തിന്
നല്ലെണ്ണ :-ആവിശ്യത്തിന്
വെള്ളം :-ആവിശ്യത്തിന്
ഉപ്പ് :-ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം.
step 1:- കൊഞ്ച് കഴുകി
വൃത്തിയാക്കി വെക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞു വെക്കുക.
step 2:- കൊഞ്ചിൽ 2ടീസ്പൂൺ മുളക് പൊടിയും 1 ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ ഉലുവാപ്പൊടിയും
കുറച്ച് വിനാഗിരിയും ഉപ്പും ചേർത്ത് പുരട്ടി വെക്കുക
step 3:-തുടർന്ന് ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അ രിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ബാക്കി ഉലുവാപ്പൊടിയും ചേർത്ത് മൂപ്പിക്കുക.
step 3:- പുരട്ടി വെച്ചിരിക്കുന്ന കൊഞ്ച് പകുതി വേവിൽ വറുത്തെടുക്കുക.
step 4:- ഇഞ്ചിയും വെളുത്തുള്ളിയും മൂത്ത് കഴിഞ്ഞാൽ അതിലോട്ട് 2ടീസ്പൂൺ കാശ്മീരി മുളക്പൊടിയും
ബാക്കിയുള്ള മഞ്ഞൾപൊടിയും ആവിശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. കുറച്ച് നല്ലെണ്ണ കൂടി ചേർക്കുക.
step 5:- തിളച്ച് കഴിഞ്ഞാൽ വറുത്തു വെച്ചിരിക്കുന്ന കൊഞ്ച് ചേർത്ത് നന്നായി ചാർ
വറ്റിച്ചെടുക്കുക.
step 6:-ചാർ വാറ്റിയെത്തിന്
ശേഷം അതിലോട്ട് കുറച്ച് നല്ലെണ്ണ കൂടി ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് ഇറക്കിവെക്കുക. എന്നിട്ട് ചൂടാറുന്നത് വരെ കാക്കുക.
step 7:- ചൂടാറിയ ശേഷം ആവിശ്യത്തിന് വിന്നാഗിരി
ചേർത്ത് ഉപയോഗിക്കുക.


0 Comments