മലബാറിൽ തരിപ്പോള എന്നറിയപ്പെടുന്ന റവ കേക്ക് ഉണ്ടാക്കുന്ന വിധം നോക്കാം

റവ- ഒന്നര കപ്പ് 

പഞ്ചസാര- അരകപ്പ് 

മുട്ട- 4

ഉപ്പ്-അല്പം 

ഏലയ്ക്ക- 5

നെയ്യ്.-രണ്ട് ടേബിൾസ്പൂൺ 

ചെറിയുള്ളി അരിഞ്ഞത് -ഒരു ടേബിൾസ്പൂൺ.. 

കശുവണ്ടി, മുന്തിരി- ഓരോ ടേബിൾസ്പൂൺ വീതം.. 


മുട്ടയും, പഞ്ചസാരയും നല്ലപോലെ അടിച്ചു പതപ്പിക്കുക. ഇതിലേക്ക് റവയും ഉപ്പും ഏലക്കപ്പൊടിയും ചേർത്ത് നല്ലപോലെ സോഫ്റ്റ്‌ ആവുന്നത് വരെ അടിച്ചു പതപ്പിക്കുക.


ഇനി ബർണറിനു മുകളിൽ ഒരു അലൂമിനിയം മൂടിവെച്ച് അതിനുമുകളിൽ കുഴിയുള്ള ഒരു നോൺസ്റ്റിക് പാത്രം വെച്ച് അതിൽ നെയ്യൊഴിച്ചു ഉള്ളി മൂപ്പിക്കുക. ഇതിലേക്ക് കശുവണ്ടിയും, മുന്തിരിയും ചേർത്തിളക്കിയ ശേഷം റവക്കൂട്ട് ഒഴിക്കുക. കേക്ക് മിക്സ് ഒഴിച്ച് കഴിഞ്ഞാൽ തീ കുറച്ചു വെയ്ക്കുക. കേക്ക് പാത്രം ഒരു അലുമിനിയം മൂടികൊണ്ട് അടച്ചുവെക്കുക.

ഓവനിൽ ബേക്ക് ചെയ്‌യുമ്പോൾ താഴെയും മുകളിലും ഒരുപോലെ ചൂട് കിട്ടുന്ന ഓപ്ഷനിൽ (180 , ഡിഗ്രി) 15 മിനിറ്റ് ബേക്ക് ചെയ്യുക.. പിന്നീട് മുകളിൽ മാത്രം ചൂട് വരത്തക്കവിധം 15 മിനിറ്റ് വെയ്ക്കുക.