മാമ്പഴ ഹല്‍വ
ചേരുവകള്‍
മാമ്പഴം - ഒരു കിലോ
നെയ്യ് - ഒരു കപ്പ്
മൈദ - രണ്ട് ടീസ്പൂണ്‍
പഞ്ചസാര - അര കിലോ
വെള്ളം - അര കപ്പ്
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 100 ഗ്രാം
തയ്യാറാക്കുന്ന വീതം
- മാമ്പഴം, കഷണങ്ങളാക്കി മിക്സിയില്‍ അരയ്ക്കണം.
- പഞ്ചസാരയില്‍ അരക്കപ്പ് വെള്ളമൊഴിച്ച് പാനിലാക്കുക.
- പാനിലേയ്ക്ക് മാമ്പഴം അരച്ചതിട്ട് നന്നായി തിളച്ച് തുടങ്ങുമ്പോള്‍ മൈദ അല്‍പം വെള്ളത്തില്‍ കലക്കിയതൊഴിച്ച് തുടരെ ഇളക്കണം.
- വെള്ളം വറ്റി തുടങ്ങുമ്പോള്‍ നെയ്യ് ചേര്‍ത്ത് കൂട്ട് മുറുകിവരുമ്പോള്‍ താഴെയിറക്കുക.
- നെയ്യ് മയം പുരട്ടിയ പാത്രത്തില്‍ നിരത്തി മുകളില്‍ അണ്ടിപ്പരിപ്പ് വിതറി തണുക്കുമ്പോള്‍ ഉപയോഗിക്കാം.
0 Comments