തേനീച്ചകൾ വിവിധ പൂക്കളിൽ നിന്നും തേൻ ശേഖരിച്ച് ഔഷധ ഗുണങ്ങളുള്ള തേൻ അവയുടെ അറകളിൽ നിറച്ച് വെച്ച് അതിനു മുമ്പിൽ കുറേ സമയം തന്റെ ചിറക് വീശി അതിലെ വെള്ളം മുഴുവനും വറ്റിച്ചണ് നമുക്ക് തേൻ തരുന്നത്. ജനുവരി - മെയ് മാസങ്ങളിലാണ് ഇത്തരത്തിൽ ധരാളമായി തേൻ ലഭിക്കുന്നത്. ഇനി നല്ല തേൻ തിരിച്ചറിയാനുള്ള സൂത്രങ്ങൾ നോക്കാം.
1. ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഇത്തിരി തേൻ ഒഴിക്കുക. അത് ജലത്തിൽ കലരാതെ താഴേക്ക് പോകുകയും വളരെ സാവധാനം വെള്ളവുമായി കലരുകയും ചെയ്യും. വ്യാജനാണെങ്കിൽ വെള്ളത്തിൽ തട്ടുന്നത് മുതൽ അലിയാൻ തുടങ്ങും.
2 .ഒരു പരന്ന പാത്രത്തിൽ കുറച്ച് തേൻ ഒഴിക്കുക.ഇതിലേക്ക് വളരെ കുറച്ച് വെള്ളമൊഴിക്കുക. എന്നിട്ട് നല്ലവണ്ണം കുലുക്കുക. ഇപ്പോൾ തേനീച്ചയുടെ അറകൾ രൂപപ്പെടുന്നുണ്ടെങ്കിൽ അത് യഥാർത്ഥ തേനാണെന്ന് വിശ്വസിക്കാം. വ്യാജനാണെങ്കിൽ നേരത്തെ പറഞ്ഞ പോലെ വെള്ളത്തിൽ കലരും.
3 .ഒറിജിനൽ തേൻ കത്തിച്ചാൽ കത്തും.പേപ്പറോ മറ്റൊ തേനിൽ മുക്കി പരീക്ഷിക്കാം. വ്യാജൻ കത്തില്ല
0 Comments