മുരിങ്ങ ഇല കൊണ്ട് അലങ്കാര മത്സ്യങ്ങൾക്ക് ഒരു മാജിക് ഫുഡ്
നമ്മുടെയെല്ലാം വിട്ടു വളപ്പുകളിൽ ധാരാളമായി കാണുന്ന മുരിങ്ങയുടെ ഇല കൊണ്ട് പണ ചിലവില്ലാതെ മീനുകൾക്ക്
കാെടുക്കുവാൻ ഒരു ഫുഡ് ഉണ്ടാക്കാം
മുരിങ്ങയിലയിലെ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന വിറ്റമിനുകൾ
മീനുകളുടെ വളർച്ചയും രോഗ പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നു.
വീട്ടു ചികിത്സ നിന്നും ലഭിക്കുന്ന മുരിങ്ങയില ചെറിയ വെയിലിൽ ഉണക്കി എടുക്കുക. നല്ല രീതിയിൽ ഉണങ്ങിയ മുരിങ്ങയില മിക്സിയിൽ ഇട്ട് നല്ലതു പോലെ പൊടിച്ച് പൗഗ്നർ പോലെ ആക്കുക.
ഇങ്ങനെ ലഭിച്ച മുരിങ്ങയില പ്പാെടി
100 gm സാധാരണ തീറ്റയ്ക്ക് 10 gm എന്ന നിരക്കിൽ കൂട്ടി ചേർത്ത് നൽകാം.
മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന
വിറ്റമിൻ C , റൈബോഫ്ലാവിൻ , മറ്റ് അടിസ്ഥാന അമിനോ ആസിഡുകൾ , കൂടാതെ മൂലകങ്ങളായ ഇരുമ്പ് , കാൽസ്യം , മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയും
മതസ്യങ്ങളുടെ വളർച്ചയും
നിറവും വർദ്ധിപ്പിക്കുന്നു.
ഗപ്പി , ഗൗരാമി, എയ്ഞ്ചൽ, ഫെെറ്റർ ഫിഷ്, കാർപ്പ് , മോളി, പ്ലാറ്റി , തുടങ്ങിയ ഏത് തരം മീനുകൾക്കും നൽകാൻ പറ്റിയ ഒരു ഉത്തമ ഭക്ഷണം ആണ് മുരിങ്ങയില . ഈ പൊടി ചേർക്കുന്ന അളവിൽ വ്യത്യാസം വരാത സൂക്ഷിക്കുക . അളവിൽ കൂടുന്നതും കുറയുന്നതും പ്രതീക്ഷിക്കുന്ന വളർച്ച ലഭിക്കാതിരിക്കാൻ കാരണം ആകുന്നു
0 Comments