Information കൊറോണയെ നമ്മള്‍ അതിജീവിക്കുകതന്നെചെയ്യും... അ ക ലം പാലിക്കുക... Stay home stay safe

കറ്റാർവാഴയും സവോള അഥവാ വലിയ ഉള്ളിയും ഉണ്ടെങ്കിൽ പിന്നെ മുടിയെക്കുറിച്ച് ആശങ്ക വേണ്ടേ വേണ്ട.

കറ്റാർവാഴയും സവോള അഥവാ വലിയ ഉള്ളിയും ഉണ്ടെങ്കിൽ പിന്നെ മുടിയെക്കുറിച്ച് ആശങ്ക വേണ്ടേ വേണ്ട.


കറ്റാർവാഴ ഏവർകും സുപരിചിതമായ ഒരു അത്യുത്തമ  ഔഷധ സസ്യമാണ്. കറ്റാർവാഴയുടെ ഇലയിലെ ജെല്ലിൽ മ്യൂക്കോപോളിസാക്കറൈഡ് ഉള്ളതിനാലാണ് കറ്റാർവാഴ ഇത്രയും ഔഷധം നിറഞ്ഞതാകുന്നത്. നിരവധി സൗന്ദര്യ വർധന വസ്തുക്കളിലും അതിനേക്കാൾ ഉപരി രോഗങ്ങൾ മാറാനും ഉപയോഗിക്കുന്നു. ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മംഗനിസ്, കാൽസ്യം, സിംഗ്, എൻസൈമുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ആർത്രൈറ്റിസ്, പ്രമേഹം, കൊളസ്‌ട്രോൾ, കുഴിനഖം, എന്നിവക്കാണ് ഇ ഔഷധം മരുന്നായി ഉപയോഗിക്കുന്നത്. ഇത് നല്ലൊരു ഓക്സിഡന്റും ആണ്.മുടിക്കാണെങ്കിലോ അത്യുത്തമവും ബലം നൽകുകയും മൃദുലമാക്കുകയും തിളക്കം നൽകുകയും മുടിവേരിനു ഉറപ്പു നൽകുകയും ചെയ്യുന്നു.



സവോള അഥവാ വലിയ ഉള്ളി. 
കറിക്കുപയോഗിക്കുന്ന സവോള മാത്രേ ചിലർക്കൊക്കെ അറിയൂ. എന്നാൽ മുടിക്ക് സവോള വളരെ ഉത്തമമാണെന്ന്  ആർക്കൊക്കെ അറിയാം?  
                       സവോളയിലെ സൾഫർ മുടിക്ക്  വളരെ ഉത്തമമാണ്. അവ മുടിക്ക്   ഉറപ്പും ദൃഢതയും നൽകുന്നു. കൂടാതെ തലയോട്ടിയിൽ    ബ്ലഡ്‌     സർക്യൂലഷൻ   കൂട്ടുന്നു.   മുടി പനങ്കുല പോലെ വളരുന്നു. 

 
  ഉപയോകിക്കുന്ന വിധം :-

ഒരു ഉള്ളി വലിയ കഷ്ണമായി മുറിച് മിക്സിയുടെ ജാറിൽ ഇടുക. ചെറുതായ് ഒന്ന് മിക്‌സ്ചർ ചെയ്യുക അരിച്ചെടുക്കാൻ പാകത്തിനായാൽ ഒരു ചെറിയ അരിപ്പയിൽ ഉള്ളിയുടെ സത് പരമാവധി അരിച്ചെടുക്കുക. ആവശ്യമുണ്ടേൽ മിക്‌സ്ചർ ചെയ്യുമ്പോൾ വെള്ളം ഉപയോഗിക്കാം. 
                   അടുത്തതായി ഒരു തണ്ട്   കറ്റാർവാഴ എടുത്ത്   അതിൽ   നിന്നും ജെല്ല്   മാറ്റിയെടുക്കുക.  വേണമെങ്കിൽ  ആദ്യമെടുത്ത  ഉള്ളിനീരിന്റെ  കൂടെയോ   അല്ലെങ്കിൽ ജെല്ല്  മാത്രമായോ  മിക്സിയിൽ    അടിക്കുക. 
                          ഒരു സവാളക്ക് കുറഞ്ഞത് രണ്ടര സ്പൂൺ   ജെല്ലങ്കിലും വേണം.ഇവ രണ്ടും  നന്നായി   മിക്സ്‌ചെയ്യുക. ആവശ്യമുണ്ടെങ്കിൽ
ഒരു  വിറ്റാമിൻ ഇ  ടാബ്ലറ്റ്    ഇടുന്നതും നല്ലതാണ്.     


credit: third party image reference
      ശേഷം കുളിക്കുന്നതിനു രണ്ടു മണിക്കൂർ  മുമ്പ്    ഒരു          സ്പ്രേ  ബോട്ടിലിൽ പകർത്തി   മുടിയുടെ    ശിരോചര്മത്തിൽ 
നന്നായി   സ്പ്രേ         ചെയ്ത്      മസ്സാജ്      ചെയ്യുക.   15      മിനിറ്റെങ്കിലും     മസ്സാജ്ചെ
യ്യണം.   കാരണം   ബ്ലഡ്‌     സിറക്യൂലഷൻ  കൂടി മുടിക്ക്   ഗുണം  കിട്ടാനാണ്.     ശേഷം വീര്യം കുറഞ്ഞ ഷാംപൂ  ഉപയോഗിച്ചു  കഴുകുക. 

  ആഴ്ചയിൽ  മൂന്നോ നാലോ തവണ  ഉപയോഗിക്കുക. 
                    
(സ്പ്രേ    ബോട്ടിൽ    വേണമെന്ന്  നിർബന്ധം ഇല്ല.       കൈ കൊണ്ടും     ചെയ്യാവുന്നതാണ്.)


Post a Comment

0 Comments