ഇന്ന് നമ്മുക്ക് അടിപൊളി സിമ്പിൾ കോൾഡ് കോഫി ഉണ്ടാക്കിയാലോ.....
ഇൻസ്റ്റന്റ് കോഫി പൗഡർ -2tsp
കോൾഡ് മിൽക്ക്, -1കപ്പ്
ഐസ് ക്യൂബ്സ് -4
പൊടിച്ച ഷുഗർ 2ടേബിൾ സ്പൂൺ.
തയാറാക്കുന്ന വിധം
ഒന്നേ കാൽ കപ്പ് പാൽ വെള്ളം ചേർക്കാതെ നന്നായി തിളപ്പിച്ച് ഒരു കപ്പ് പാൽ ആക്കുക. ഇതു ചൂട് ആറിയതിനുശേഷം ശേഷം ഫ്രീസറിൽ 15മിനിറ്റ് വയ്ക്കുക. നന്നായി തണുത്താൽ മതി ഐസ് ആകണ്ട. മിക്‌സി യുടെ വലിയ ജാർ എടുക്കുക അതിലേക്കു ഐസ് ക്യൂബ്സ് പൊട്ടിച്ചിടുക.... ഐസ് ക്യൂബ്സ്സും പൊടിച്ച ഷുഗറും ചേർത്തു ഫുൾ സ്പീഡിൽ നന്നായി അടിച്ചെടുക്കുക. അതിനു ശേഷം 2tsp ഇൻസ്റ്റന്റ് കോഫി പൗഡർ ഇട്ടു കൊടുക്കുക അതിലേക്കു തിളപ്പിച്ചു ഫ്രീഡ്‌ജിൽ വച്ചിരുന്ന പാൽ ഒഴിച്ച് കൊടുക്കുക ഐസ് ക്രീം ഉണ്ടെങ്കിൽ ഒരു സ്കൂപ് ഐസ് ക്രീമും ചേർത്ത് മിക്‌സിയുടെ ഫുൾ സ്പീഡിൽ അടിക്കുക. ഏകദേശം ഒരുമിനിറ്റ് അടിച്ചു കൊടുക്കുക.നല്ല പതഞ്ഞു കിട്ടും അതിനു ശേഷം ഒരു 5മിനിറ്റ് ജറോടെ ഫ്രീസറിൽ വയ്ക്കുക.
ഇങ്ങനെ ചെയ്‌യുന്നത് നല്ല ലെയർ ആയി കിട്ടാനാണ്. പാൽ അടിയിലും പത മുകളിലും ആയി കിട്ടും.
ഇനി ഏത് ഗ്ലാഡ്‌സിലേക്കാണോ ഒഴിക്കേണ്ടത് അതിൽ ആദ്യം കോഫി ഒഴിക്കുക പിന്നീട് ഒരു സ്പൂണിന്റെ സഹായത്തോടെ ബാക്കി പത കോഫിയുടെ മുകളിലേക്കു ആക്കുക.നല്ല പതഞ്ഞ കോൾഡ് കോഫി റെഡി ആയിട്ടുണ്ട്
0 Comments