Information കൊറോണയെ നമ്മള്‍ അതിജീവിക്കുകതന്നെചെയ്യും... അ ക ലം പാലിക്കുക... Stay home stay safe

ചീരയുടെ ഗുണങ്ങളും. ചീര കൊണ്ട് രുചികരമായ സാലഡ്

ചീരയുടെ ഗുണങ്ങളും. ചീര കൊണ്ട് രുചികരമായ സാലഡ്


ചീരയിൽ നാരുകൾ ധാരാളമുണ്ട് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും കണ്ണിൻറെ ആരോഗ്യം സംരക്ഷിക്കാനും ചീരക്കു കഴിവുണ്ട്. കോശങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ എയും കോശങ്ങളുടെ പുനരുജ്ജീവനത്തിന് ആവശ്യമായ വിറ്റാമിൻ സിയും ചീരയിൽ ഉണ്ട്.ഇതിലെ ഇരുമ്പിൻറെ അംശം വിളർച്ച അകറ്റാനും പൊട്ടാസ്യം രക്തസമ്മർദത്തിൻറെ തോത് കൃത്യമായി നിലനിർത്താനും സഹായിക്കുന്നു.ചീരയിൽ ആൻറി ഓക്സൈഡുകൾ ധാരാളമുണ്ട്.അത് ഓർമ്മക്കുറവ് അകറ്റാൻ സഹായിക്കുന്നു.
ചീര സാലഡ് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ. ചെറുപയർ പരിപ്പ് അര കപ്പ്, കടലപ്പരിപ്പ് രണ്ട് സ്പൂൺ, വെള്ളരിക്ക അരിഞ്ഞത് അര കപ്പ്, ചീര അരക്കപ്പ്, ഉപ്പ് പാകത്തിന്, കുരുമുളക് ചതച്ചത് അര ടീസ്പൂൺ, ഒലിവ് ഓയിൽ ഒരു സ്പൂൺ, മഞ്ഞൾപൊടി ഒരു നുള്ള്.

ചീര സാലഡ് തയ്യാറാക്കുന്ന വിധം. പരിപ്പ് മഞ്ഞൾപ്പൊടിയും അല്പം ഉപ്പും ചേർത്ത് വേവിക്കുക.വെള്ളരിയും ചീര അരിഞ്ഞതും പരിപ്പ് വേവിച്ചതിൽ ചേർക്കുക.ഉപ്പ് കുരുമുളകുപൊടി എന്നിവ വിതറി എണ്ണ ചേർത്ത് ഇളക്കുക. ആവശ്യമെങ്കിൽ അലങ്കരിച്ച് ഉപയോഗിക്കാം.ചീരയുടെ ഇളം ഇലകൾ ഉപയോഗിക്കാം.ഇരുമ്പ് കാൽസ്യം എന്നിവ കുറഞ്ഞവർ ചീര ഇങ്ങനെ കഴിക്കുന്നത് നല്ലതാണ്.

Post a Comment

0 Comments