പാചകത്തിൽ ചിലർക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേൾക്കാറില്ലേ? എന്നാൽ ഈ കൈപ്പുണ്യത്തിന്റെ രഹസ്യമിരിക്കുന്നത് സമർഥമായ ചില പൊടിക്കൈകളിലാണ്. ഈ അടുക്കളവിദ്യകൾ ആരോഗ്യകരം കൂടിയാകുമ്പോൾ പാചകം പൂർണതയിലെത്തും. ഇറച്ചിയും മീനും മുട്ടയും തയാറാക്കുമ്പോഴുള്ള ചില പൊടിക്കൈകൾ നോക്കാം.
1. പോത്തിറച്ചി (ബീഫ്) പാകം ചെയ്യുമ്പോൾ ഒരു കഷണം പപ്പായ കൂടി ചേർത്താൽ ഇറച്ചിക്കറിക്കു നല്ല മാർദവം കിട്ടും.
2∙ മീൻകറിയിലും അച്ചാറിലും തോരനിലും മെഴുക്കുപുരട്ടിയിലും കാന്താരി മുളകു ചേർത്താൽ ബിപി നിയന്ത്രിക്കാം.
3∙ മീൻകറിയിലും അച്ചാറിലും മറ്റും ഇരുമ്പൻപുളി ഉപയോഗിച്ചാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാം.
4∙ മത്തി, കൊഴുചാള, അയില എന്നീ ചെറുമീനുകളിലെ ഒമേഗാ—3 ഫാറ്റീ ആസിഡുകൾ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നു.
5∙ മൺപാത്രത്തിൽ മീൻകറി തയാറാക്കിയാൽ കൂടുതൽ ദിവസം കേടു കൂടാതിരിക്കും. രുചിയേറും.
6∙ മീൻകറിക്കു പുളിക്കായി കുടമ്പുളിയോ ഇരുമ്പൻപുളിയോ ഉപയോഗിക്കുക. വാളൻപുളി കഴിവതും വേണ്ട. കുടമ്പുളിയാണു ചേർക്കുന്നതെങ്കിൽ ദഹനം സുഗമമാകും.
7. മീനും കൊഞ്ചും വറുക്കുന്നതിനു പകരം അരപ്പുപുരട്ടി ഇലയിൽ വച്ചു പൊതിഞ്ഞുകെട്ടി എണ്ണമയം പുരട്ടിയ ചട്ടിയിൽ പൊള്ളിച്ചെടുക്കുക.
8∙ രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ള മാത്രം കഴിക്കുക.
0 Comments