ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് ഏറ്റവും വേഗത കൂടിയ സമയം ഏതാണ്?
ഇന്റര്‍നെറ്റിന്റെ വേഗത എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. ചില സമയങ്ങളില്‍ ഇന്റര്‍നെറ്റില്‍ കയറാതിരിക്കുന്നതാണ് നല്ലതെന്നും തോന്നിപ്പോവും. മറ്റു ചില സമയങ്ങളിലോ, അതിന്റെ വേഗതയില്‍ നമ്മള്‍ ലയിച്ചുപോവും. ഇന്ത്യയില്‍ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭിക്കുന്ന സമയത്തെപ്പറ്റിയുള്ള പഠനം പറയുന്നത് പുലര്‍ച്ചെ നാലു മണിക്കും, അഞ്ചു മണിക്കും ഇടയിലാണ് ഏറ്റവും വേഗത ലഭിക്കുന്നത്. രാത്രി പത്തു മണിക്കുള്ള വേഗതയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണിത്.ഓപ്പണ്‍ സിഗ്നല്‍ എന്ന സ്ഥാപനമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. രാജ്യത്തെ 20 നഗരങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍
ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. പുലര്‍ച്ചെ നാലു മണിക്ക് 16.8 എം.ബി.പി.എസ് സ്പീഡിലാണ് നെറ്റ് ലഭിക്കുന്നത്. രാത്രി പത്തു മണിക്കാവട്ടേ, 3.7 എം.ബി.പി.എസ് മാത്രം.ദിനേനയുള്ള ശരാശരി വേഗത 6.5 എം.ബി.പി.എസ് ആണ്.നവി മുംബൈയിലെ വേഗത 8.1 എം.ബി.പി.എസ് ആണ്. പ്രയാഗ് രാജില്‍ (അലഹബാദ്) 4.0 എം.ബി.പി.എസും.ഉയര്‍ന്ന ശരാശരി വേഗത ലഭിക്കുന്ന നഗരങ്ങളാണ് ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങള്‍. കാണ്‍പൂര്‍, പാറ്റ്‌ന, ലഖ്‌നൗ, ജയ്പൂര്‍ എന്നീ നഗരങ്ങളിലാവട്ടേ ഏറ്റവും വേഗം കുറവുമാണ്.


0 Comments