Information കൊറോണയെ നമ്മള്‍ അതിജീവിക്കുകതന്നെചെയ്യും... അ ക ലം പാലിക്കുക... Stay home stay safe

എന്തുകൊണ്ട് ഫെബ്രുവരി 29 നാല് വര്‍ഷത്തിലൊരിക്കല്‍


ഇന്ന് ഫെബ്രുവരി 29. നാല് വര്‍ഷം കൂടുമ്ബോള്‍ മാത്രമാണ് ഇങ്ങനെയൊരു ദിവസം. എന്തുകൊണ്ടാണ് ഫെബ്രുവരി 29 നാല് വര്‍ഷത്തിലൊരിക്കല്‍ വരുന്നത്? അതിന്റെ കാരണങ്ങള്‍ എന്താണെന്ന് അറിയാമോ?
വര്‍ഷത്തിലെ എല്ലാ മസങ്ങള്‍ക്കും 30 അല്ലെങ്കില്‍ 31 ദിവസങ്ങളുണ്ട് .എന്നാല്‍ ഫെബ്രുവരിക്ക് മാത്രം 28 ദിവസങ്ങളേയുള്ളു. നാല് വര്‍ഷങ്ങള്‍ കൂടുമ്ബോള്‍ ഫെബ്രുവരിക്ക് 29 ദിവസങ്ങള്‍ ഉണ്ടാകാറുമുണ്ട്. ഇന്ന് അത്തരമൊരു ഫെബ്രുവരി 29 ആണല്ലോ ? എന്നാല്‍ എന്ത് കൊണ്ടാണ് ഫെബ്രുവരിക്ക് ദിവസങ്ങള്‍ കുറവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ . ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ആലോചിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണിന്ന്.

എന്താണ് അധി വര്‍ഷം.

ഭൂമി ഒരു പ്രാവശ്യം സൂര്യനെ വലംവെക്കാനടുക്കുന്ന സമയമാണ് സൗരവര്‍ഷമെന്ന് പറയുന്നത്. ഇത് 365 ദിവസത്തിലും അല്പം കൂടുതലുണ്ട്. കൃത്യമായി പറഞ്ഞാല്‍ 365 ദിവസം, 5 മണിക്കൂര്‍, 48 മിനിറ്റ് 46 സെക്കന്‍ഡ് ഇതിനെ പൊതുവേ 365 ദിവസമാക്കിയാണ് സാധാരണയായി വര്‍ഷം നിശ്ചയിച്ചത്. അങ്ങനെ വരുമ്ബോള്‍ ബാക്കിയായ സമയങ്ങള്‍ ചേര്‍ത്ത് നാലു വര്‍ഷത്തിലൊരിക്കല്‍ ഒരു ദിവസമാക്കി. ഫെബ്രുവരിയിലാണത്. ഇങ്ങനെ ഒരുദിവസം കൂട്ടിച്ചേര്‍ത്ത വര്‍ഷങ്ങളെയാണ് അധിവര്‍ഷം (ലീപ്പ് ഇയര്‍) എന്നു പറയുന്നത്.
അധിവര്‍ഷം കണ്ടുപിടിക്കാന്‍ ലളിതമായ ഒരു ഗണിതസൂത്രം മതി. വര്‍ഷത്തെ 4-കൊണ്ട് ഹരിച്ചുനോക്കുക. പൂര്‍ണമായി ഹരിക്കാന്‍ കഴിയുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് അധിവര്‍ഷമായിരിക്കും. ഉദാഹരണത്തിന് 1944, 1980, 2016 എന്നിവയെയെല്ലാം 4-കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നയാണ്. അതിനാല്‍ അവ അധിവര്‍ഷങ്ങളാണ്. എന്നാല്‍, നൂറ്റാണ്ടു തികയുന്ന വര്‍ഷങ്ങളാണെങ്കില്‍ (ശതവര്‍ഷങ്ങള്‍) ഒരു വ്യത്യാസമുണ്ട്. 
അവയെ 4-കൊണ്ടല്ല, 400 കൊണ്ടാണ് ഹരിച്ചു നോക്കേണ്ടത്. അപ്പോള്‍ പൂര്‍ണമായി ഹരിക്കാനാവുന്നുണ്ടെങ്കിലേ അത് അധിവര്‍ഷമാവൂ. 1200, 1600, 2000 എന്നിവ ശതവര്‍ഷങ്ങളാണ്. ഇവയെ 400 കൊണ്ട് പൂര്‍ണമായി ഹരിക്കാം. അതിനാല്‍ അവ അധിവര്‍ഷങ്ങളാണ്. 1000, 1100, 1400 എന്നിവ ശതവര്‍ഷങ്ങളാണെങ്കിലും അവ 400-കൊണ്ട് പൂര്‍ണമായി ഹരിക്കാനാവില്ല. അതിനാല്‍ അവ അധിവര്‍ഷങ്ങളല്ല

Credit : daily hunt

Post a Comment

0 Comments