പലരുടെയും കുട്ടികാലത്തെ മധുരമായ ഓർമകളിൽ ഒന്നാണ് ഈ തേൻ മിഠായി. ഇന്ന് ഇത് കടകളിൽ അപൂർവമായെ കിട്ടുന്നുള്ളു. എങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി കളയാം.
ആവശ്യമായ ചേരുവകൽ
പച്ചരി - ഒരു കപ്പ്
ഉഴുന്ന് - കാൽ കപ്പ്
പഞ്ചസാര -ഒരു കപ്പ്
ഏലക്കാപൊടി - കാൽ ടീസ്പൂൺ
എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യമായി ഉഴുന്നും, പച്ചരിയും നാല് മണിക്കൂർ കുതിർത്ത് വയ്ക്കുക. പിന്നീട് വൃത്തിയാക്കി കഴുകി വെക്കുക. ഇനി ഇവ ഒരു മിക്സിയിൽ ഇട്ട് കുറച്ച് കട്ടിയായി അരച്ചെടുക്കുക. അരച്ച മാവിലേക്ക് ആവശ്യമെങ്കിൽ റെഡ് കളർ ചേർക്കാം. ഇവ നന്നായി മിക്സ് ചെയ്യണം. ഇനി ഒരു പാനിൽ പഞ്ചസാരയും ആവശ്യത്തിന് വെള്ളവും ചേർത്ത് ചൂടാക്കി പഞ്ചസാര പാനി തയ്യാറാക്കുക. നൂൽ പരുവം ആവുമ്പോൾ ഇറക്കി വെക്കുക. ഇനി അൽപം ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്തു നന്നായി ഇളക്കി കൊടുക്കുക.
ശേഷം പാനിൽ ആവശ്യത്തിന് എണ്ണ ചൂടാക്കുക. പിന്നീട് തയ്യാറാക്കി വച്ച മാവ് അൽപം എടുത്ത് ചെറിയ ഉരുള ആക്കി വെക്കുക. ഇവ ഓരോന്നായി ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. ഇവ നേരെ പഞ്ചസാര പാനിയിലേക്ക് ഇടണം.
ഒരു മിനിട്ട് ശേഷം പാനിയിൽ മാറ്റാം. ഇനി
കുറച്ച് പഞ്ചസാര പൊടിച്ച് മിട്ടായിയുടെ മുകളിൽ ഇട്ട് കൊടുക്കാം. നനവു മാറി ഡ്രൈ ആയി കഴിഞ്ഞാൽ നമുക്കിത് വൃത്തിയുള്ള കുപ്പിൽ ഇട്ട് സൂക്ഷിക്കാം.
എന്ത് എളുപ്പമാണല്ലേ തയ്യാറാക്കാൻ. വേഗം പോയി ഉണ്ടാക്കി നോക്കൂ
0 Comments