ഒരു കിടിലൻ അറബിക് സ്വീറ്റ്സ് ഉണ്ടാക്കി നോക്കിയാലോ.
കുനാഫ

credit: third party image reference
ചേരുവകൾ
കുനാഫ ടവ് (കുനാഫ മാവ്) - 500 ഗ്രാം
ബട്ടർ. - 200 ഗ്രാം
പാൽ. - 3 കപ്പ്
കോൺ ഫ്ലോർ. - 4 ടേബിൾ സ്പൂൺ
മൈദ. - 4 ടേബിൾ സ്പൂൺ
പഞ്ചസാര - 3ടേബിൾ സ്പൂൺ
ചീസ് - അരക്കപ്പ്
പിസ്ത. - 3 ടേബിൾ സ്പൂൺ

പഞ്ചസാര സിറപ്പിന് വേണ്ടി,
പഞ്ചസാര - മുക്കാൽ കപ്പ്
വെളളം. - 1 കപ്പ്
പഞ്ചസാര സിറപ്പ് ഉണ്ടാക്കി വെയ്ക്കുക.
കുനാഫ തയ്യാറാക്കുന്ന വിധം:
ബട്ടർ ഉരുക്കി കുറച്ച് കുനാഫ ടവിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ പാൽ , മൈദ , കോൺഫ്ലോർ , പഞ്ചസാര ഇവ ചേർത്ത് നന്നായി യോജിപ്പിച്ച് കുറുകി വരുമ്പോൾ അതിലേക്ക് കുറച്ച്ചീസ് ചേർക്കുക.നന്നായി കുറുകിയാൽ തീ ഓഫ് ചെയ്യാം.
ഒരു ബേക്കിംങ് ട്രേയിൽ ബട്ടർ തടവി കുറച്ചു കുനാഫ ടവ് നിരത്തുക. അതിനു മുകളിൽ ക്രീം നന്നായി സ്പ്രെഡ് ചെയ്യ്ത്, ഗ്രേറ്റ് ചെയ്ത് വെച്ച ചീസ് നിരത്തുക. ശേഷം മുകളിൽ ബാക്കിയുളള കുനാഫ ടവ് വെക്കുക. 180 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക. മുകളിൽ ഗ്രേറ്റ് ചെയ്ത പിസ്ത ഇട്ടു കൊടുക്കാം .സേർവ് ചെയ്യുമ്പോൾ കുനാഫയുടെ മുകളിൽ പഞ്ചസാര സിറപ്പ് ഒഴിച്ചു കൊടുക്കുക.കുനാഫ റെഡി.
0 Comments